Home | സിനിമ | മറ്റൊരു ചലച്ചിത്ര വിസ്മയത്തിനായി കമലിന്റെ മര്‍മ്മയോഗി

മറ്റൊരു ചലച്ചിത്ര വിസ്മയത്തിനായി കമലിന്റെ മര്‍മ്മയോഗി

Font size: Decrease font Enlarge font
image

ലോകമെമ്പാടുമുള്ള സിനിമാലോകത്ത്‌ ചര്‍ച്ചാവിഷയമായ ദശാവതാരത്തിന്‌ ശേഷം മറ്റൊരു അത്ഭുതവുമായി കമല്‍ എത്തുന്നു. കമല്‍ തന്നെ തിരക്കഥ രചിയ്ക്കുന്ന മര്‍മ്മയോഗിയാണ്‌ ചിത്രം.ബി.സി ഏഴാം നൂറ്റാണ്ടിലെ കഥപറയുന്ന മര്‍മ്മയോഗിയില്‍ ഹോളിവുഡ്‌ സാങ്കേതിക വിദ്യകളാണ്‌ ഉപയോഗിയ്ക്കുന്നത്‌. തമിഴ്‌ ചലച്ചിത്രലോകത്ത്‌ ആദ്യമായി റെഡ്‌ വണ്‍ ക്യാമറ ഉപയോഗിയ്ക്കുന്നത്‌ ഈ ചിത്രത്തിലാണ്‌.ഇതിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്‌ സ്വിറ്റ്സര്‍ലണ്ടിലാണ്‌.ഏകദേശം 150 കോടി ചിലവഴിച്ചാണ്‌ മര്‍മ്മയോഗി ഒരുക്കുന്നത്‌.മര്‍മ്മയോഗിയില്‍ ഒരു നെഗേറ്റെവ്‌ റോളില്‍ ഹേമമാലിനിയും ഉണ്ടെന്നാണ്‌ സൂചന.ദശാവതാരത്തിലെന്നപോലെ അതീവ രഹസ്യമായാണ്‌ മര്‍മ്മയോഗിയുടെ കഥയും ചിത്രീകരണവും. എ.ആര്‍ റഹ്മാനാണ്‌ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0