വെറുടെ ഒരു ഭാര്യ ഓഗസ്റ്റ് എട്ടിന്
ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തുന്ന ജയറാം ചിത്രം വെറുതെ ഒരു ഭാര്യ ആഗസ്റ്റ് 8ന് റിലീസ് ചെയ്യും.അഭിനയത്തില്‍ നിന്ന് വിടപറഞ്ഞ ഗോപികയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ജയറാം ഒരു കുംടുംബസ്ഥനായി എത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യയില്‍ ഹാസ്യത്തില്‍ പൊതിഞ്ഞ ഒരു കുടുംബചിത്രത്തിന്റെ സകല ചേരുവയും ചേര്‍ത്തിരിയ്ക്കുന്നു.
വൈദ്യുതി ബോര്‍ഡിലെ ഓവര്‍സിയറായ സുഗുണന്‍ എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. സുഗുണന്റെ ഭാര്യയായ ബിന്ദുവിനെയാണ് ഗോപിക അവതരിപ്പിയ്ക്കുന്നത്. ഇവരെ കൂടാതെ ഇന്നസെന്റ്,ജഗതി,സുരാജ്, നിവേദിത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. കുടുംബത്തിന് ഇഷ്ടപ്പെട്ട നായകനെന്ന തന്റെ ഇമേജ് തിരിച്ച് പിടിയ്ക്കുകയാണ് ജയറാമിന്റെ ലക്ഷ്യം. കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലായി 35 കേന്ദ്രങ്ങളില്‍ പിരമിഡ് സായ്മിരയാണ് ചിത്രം റിലീസിന് എത്തിയ്ക്കുന്നത്.



del.icio.us
Digg