Home | സിനിമ | കുശേലന്‍ ഓഗസ്റ്റ്‌ ഒന്നിന്‌

കുശേലന്‍ ഓഗസ്റ്റ്‌ ഒന്നിന്‌

Font size: Decrease font Enlarge font
image

ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ക്ക്‌ ആവേശമായി സൂപ്പര്‍ സ്റ്റാറിന്റെ പുതിയ സിനിമ കുശേലന്‍ ഓഗസ്റ്റ്‌  ഒന്നിന്‌ പുറത്തിറങ്ങും. ഈ മാസം 31ന്‌ പുറത്തിറങ്ങുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ലോകമെമ്പാടുമായി 900 തീയറ്ററുകളിലാണ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌. പി വാസു സംവിധാനം ചെയ്യുന്ന കുശേലനില്‍ രജനികാന്തിന്‌ ഒപ്പം മീരയും നയന്‍താരയും പശുപതിയും എത്തുന്നുണ്ട്‌.മലയാളത്തിലെ സൂപ്പര്‍ഹിറ്റായ കഥ പറയുമ്പോളിന്റെ റീമേക്കാണ്‌ കുശേലന്‍.എന്നാല്‍ രജനികാന്തിന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എല്ലാ ചേരുവകളും ഒരുക്കിയാണ്‌ കുശേലന്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന കുശേലന്‍ബസ്‌ ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നയന്‍താര ഫ്ലാഗ്‌ഓഫ്‌ ചെയ്തു. ബസില്‍ രജനികാന്തിന്റെ ഫോട്ടോകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0