മോഹന്‍ലാലും ജാക്കിചാനും ഒന്നിയ്ക്കുന്ന 'നായര്‍സാന്‍'
ആക്ഷന്‍ വിസ്മയം ജാക്കിചാനും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.ഒരു ജാപ്പനീസ് സിനിമയ്ക്കു വേണ്ടിയാണ് ഇവര്‍ ഒന്നിയ്ക്കുന്നത്.'നായര്‍സാന്‍' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ടൈററില്‍ റോളിലെത്തുന്നത് ലാലാണ്.കണ്ണേമടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ടാണ് ചിത്രത്തിന്റെ സംവിധാനം.നായര്‍സാനെ ആയോധനകല അഭ്യസിപ്പിക്കുന്ന ജാപ്പനീസ് ആയോധനകലാ വിദഗ്ദ്ധനായാണ് ജാക്കിച്ചാന്‍ ഈ ചിത്രത്തില്‍ എത്തുന്നത്.ജാക്കിച്ചാന്‍ പങ്കെടുക്കുന്ന ഒരു സംഘട്ടന രംഗം ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. നായര്‍സാന്റെ ചിത്രീകരണം സെപ്റ്റംബറില്‍ മംഗോളിയയില്‍ ആരംഭിക്കും.
നോര്‍ത്ത് ചൈനയിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. 125 ദിസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.സ്വാതന്ത്രസമര ചരിത്രത്തില്‍ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയ,നായര്‍സാന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍ (1905 - 1990) എന്ന മലയാളിയുടെ യഥാര്‍ഥ ജീവചരിത്രമാണ് 'നായര്‍സാന്‍'എന്ന ചിത്രമാകുന്നത്.ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ സജീവമായി പങ്കെടുക്കുകയും, എന്നാല്‍ ബ്രിട്ടീഷുകാരാല്‍ ക്രൂരമായി വേട്ടയാടപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്ക വഴി ജപ്പാനിലേക്ക് പോകുകയും അവിടെ നിന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടരുകയും ചെയ്തു.അദ്ദേഹത്തിന്റെ ജീവിതത്തിലെ സമരങ്ങളുടെ ഏടുകളിലൂടെയുള്ള യാത്രയാണ് നായര്‍സാന്‍ എന്ന ചിത്രം.മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നു തന്നെയായിരിക്കും നായര്‍സാന്‍.



del.icio.us
Digg