Home | സിനിമ | കൗസ്തൂഭം പൂജ കഴിഞ്ഞു

കൗസ്തൂഭം പൂജ കഴിഞ്ഞു

Font size: Decrease font Enlarge font
image

ജയരാജിന്റെ പ്രധാന ശിഷ്യനായ സജീവ്‌ കിളിക്കുളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൗസ്തൂഭം'എന്ന ചിത്രത്തിന്റെ പൂജാ റിക്കോര്‍ഡിംഗ്‌ തിരുവനന്തപുരം എസ്‌.എസ്‌.ഡിജിറ്റല്‍ സ്റ്റുഡിയോവില്‍ നടന്നു.സംവിധായകന്‍ ജയരാജ്‌ നിലവിളക്ക്‌ തെളിയിച്ച്‌ ചടങ്ങിന്‌ തുടക്കം കുറിച്ചു.നമ്പിക്കല്‍ ഫിലിംസിന്റെ ബാനറില്‍ സന്ദീപ്‌ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സായ്കുമാര്‍, മാസ്റ്റര്‍ ഗണപതി, ജഗതിശ്രീകുമാര്‍, ജഗദീഷ്‌, അനൂപ്‌ ചന്ദ്രന്‍, ഇന്ദ്രന്‍സ്‌, മാമുക്കോയ, കൊച്ചുപ്രേമന്‍, അയ്യപ്പ ബൈജു, സംവൃതാ സുനില്‍, ശാരി, ദേവീചന്ദന, സുകുമാരി, ബിന്ദുപണിക്കര്‍, മായാ മൗഷ്മി, കല്‍പന തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സംവിധായകന്‍ സജീവ്‌ കിളിക്കുളം തന്നെ എഴുതിയ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ നവാഗതനായ അനില്‍ പോങ്ങുമൂടാണ്‌.എം.ജെ.രാധാകൃഷ്ണനാണ്‌ ക്യാമറാമാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി കോട്ടയം.കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ്‌ കിളിക്കുളത്തിന്റെ കൗസ്തൂഭം കണ്ണൂരില്‍ ആരംഭിക്കും.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0