Home | സിനിമ | നയന്‍സ്‌ ബോളീവുഡിലേയ്ക്ക്‌ പറക്കുന്നു

നയന്‍സ്‌ ബോളീവുഡിലേയ്ക്ക്‌ പറക്കുന്നു

Font size: Decrease font Enlarge font
image

ചെന്നൈ: അസിന്‌ പിന്നാലെ ഇതാ നയന്‍സും ബോളിവുഡിലേയ്ക്ക്‌.മനസ്സിനക്കരെയിലൂടെ സിനിമാ ലോകത്തെത്തിയ നയന്‍സിനെ കണ്ട മലയാളികള്‍ ഞെട്ടിത്തെറിയ്ക്കുന്ന പ്രകടനമാണ്‌ പിന്നീട്‌ നയന്‍സ്‌ തമിഴിലും തെലുങ്കിലുമായി കാഴ്ച വച്ചത്‌.അന്നേ ചലച്ചിത്ര ജോത്സ്യന്‍മാര്‍ നയന്‍സ്‌ ബോളിവുഡിന്റെ വാഗ്ദാനമാകുമെന്ന്‌ പ്രവചിച്ചിരുന്നു.എന്നാല്‍ താന്‍ ഇപ്പോഴെങ്ങും ബോളിവുഡിലേയ്ക്കില്ലെന്ന നിലപാടിലായിരുന്നു നയന്‍ താര.

രജനി ചിത്രമായ ചന്ദ്രമുഖി റിലീസായപ്പെള്‍ രണ്ട്‌ കോടി വാഗ്ദാനം ചെയ്ത്‌ ബോളിവുഡില്‍ നിന്ന്‌ ഓഫര്‍ വന്നിരുന്നു എന്നാണ്‌ നയന്‍സ്‌ പറയുന്നത്‌.തമിഴിലും തെലുങ്കിലുമായി ഒന്നരക്കോടി രൂപയാണ്‌ നയന്‍സിന്റെ പ്രതിഫലം.രണ്ട്‌ ഭാഷകളിലുമായി നിരവധി ചിത്രങ്ങള്‍ അഭിനയിച്ചുകഴിഞ്ഞെന്നും ഇനി ബോളിവുഡില്‍ അരകൈ നോക്കാം എന്നുമാണ്‌ നയന്‍സ്‌ ഇപ്പോള്‍ പറയുന്നത്‌. ഇങ്ങനെയാണ്‌ പറയുന്നതെങ്കിലും സംവിധായകനെയും ബാനറുമൊക്കെ താന്‍ സൂക്ഷിച്ചെ തിരഞ്ഞെടുക്കൂ എന്നും ഈ സുന്ദരി വ്യക്തമാക്കുന്നു.അജിത്‌,വിജയ്‌ തുടങ്ങിയവരുടെ വമ്പന്‍ പ്രോജക്ടിന്റെ തിരക്കിലാണ്‌ നയന്‍സ്‌ ഇപ്പോള്‍. 2009ഓടെ ബോളിവുഡിലേയ്ക്കുള്ള തന്റെ പ്രവേശനം സാധ്യമാകുമെന്നാണ്‌ നയന്‍സിന്റെ സ്വപ്നം.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0