Home | സിനിമ | കലാഭവന്‍ മണിയും ബിജു മേനോനും ഒന്നിക്കുന്ന 'ഓറഞ്ച്‌'

കലാഭവന്‍ മണിയും ബിജു മേനോനും ഒന്നിക്കുന്ന 'ഓറഞ്ച്‌'

Font size: Decrease font Enlarge font
image

സൂപ്പര്‍ ഹിറ്റ്‌ സിനിമയുടെ ബാനറില്‍ ബിജു വര്‍ക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ഓറഞ്ച്‌'. വര്‍ഗ്ഗീസ്‌ ചാമക്കല്‍, മോന്‍ ജോര്‍ജ്ജ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, കലാഭവന്‍ മണി, ജഗതിശ്രീകുമാര്‍, നാസ്സര്‍, ലെന, സോന നായര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ പ്രകാശ്നാഥ്‌, ദിയാ ബാബു എന്നിവരും അഭിനയിക്കുന്നു.റഫീക്‌ അഹമ്മദ്‌, പി.ആര്‍. മേനോന്‍ എന്നിവരുടെ വരികള്‍ക്ക്‌ മണികാന്ത്‌ കദരി, അഫ്സല്‍ എന്നിവരാണ്‌ സംഗീതം പകരുന്നത്‌.

ഛായാഗ്രഹണം- എസ്‌. രാമലിംഗം, കല- മോഹന്‍ദാസ്‌ മണ്ണാര്‍ക്കാട്‌, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്‍, മേക്കപ്പ്‌- ശ്രീജിത്ത്‌ ഗുരുവായൂര്‍, സ്റ്റില്‍സ്‌- പോള്‍ ബത്തേരി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌- വിനോദ്‌ മംഗലത്ത്‌, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഫിര്‍ സേട്ട്‌. ജൂലൈയില്‍ മറയൂരില്‍ ചിത്രീകരണം ആരംഭിക്കും.വാര്‍ത്താപ്രചരണം- എ.എസ്‌. ദിനേശ്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0