Home | സിനിമ | മമ്മൂട്ടിയുടെ 'മായാബസാര്‍'

മമ്മൂട്ടിയുടെ 'മായാബസാര്‍'

Font size: Decrease font Enlarge font
image

നവാഗതനായ തോമസ്‌ സെബാസ്റ്റ്യന്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മായാബസാര്‍. അഖില്‍ സിനിമാസ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ റിക്കോര്‍ഡ്‌ കൊച്ചി സരോവരം ഹോട്ടലില്‍ വെച്ച്‌ നടന്നു.സജി മംഗലത്ത്‌ അവതരിപ്പിക്കുന്ന മായാബസാറില്‍ മനോജ്‌ കെ. ജയന്‍, സായ്കുമാര്‍, സലിം കുമാര്‍, ബിജുക്കുട്ടന്‍, സൂരാജ്‌ വെഞ്ഞാറമൂട്‌, രാജന്‍ പി. ദേവ്‌, താരേ സമീര്‍ പര്‍' ഫെയിം ടിസ്ക്ക ചോപ്ര എന്നിവരാണ്‌ പ്രധാന താരങ്ങള്‍.

ഗോവിന്ദ്‌ രാമദാസിന്റെ കഥയ്ക്ക്‌ ടി.എ.റസാക്ക്‌ തിരക്കഥ,സംഭാഷണമെഴുതുന്നു.വയലാര്‍ ശരച്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‌ രാഹുല്‍ രാജ്‌ ഈണം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ്പിള്ള നിര്‍വ്വഹിക്കുന്നു. കല-പ്രശാന്ത്‌ മാധവ്‌, മേക്കപ്പ്‌- രഞ്ജിത്ത്‌ അമ്പാടി, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്‌- അജിത്‌ വി. ശങ്കര്‍, പരസ്യകല- കോളിന്‍ ലിയോഫില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്‌, പ്രൊഡക്ഷന്‍ ഡിസൈനര്‍- ആന്റോ ജോസഫ്‌, ജൂലൈയില്‍ പൊള്ളാച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. വാര്‍ത്താപ്രചരണം- എ.എസ്‌. ദിനേശ്‌.

 

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0