Home | സിനിമ | കള്ളനോട്ടുമായി ജയസൂര്യ

കള്ളനോട്ടുമായി ജയസൂര്യ

Font size: Decrease font Enlarge font
image

സമകാലിക സംഭവം പ്രമേയമാക്കി സ്വാമി ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ കറന്‍സി എന്ന്‌ പേരിട്ടു.വ്യാജകറന്‍സി നിഷ്കളങ്കനായ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാക്കുന്ന സംഭവവികാസങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.കോമഡിയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഈ കഥയില്‍ നായകവേഷമായ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്‌ യുവതാരം ജയസൂര്യയാണ്‌. മുകേഷ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, സിദ്ധിക്ക്‌, മാമുക്കോയ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.സംവിധായകന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കി സംഭാഷണം രചിയ്ക്കുന്ന ചിത്രത്തിലെ നായിക മീരാനന്ദനാണ്‌. ഗാനരചന നിര്‍വ്വഹിയ്ക്കുന്നത്‌ ശരത്‌, സന്തോഷ്‌ വര്‍മ്മ, ജോഫി തരകന്‍ എന്നിവര്‍ ചേര്‍ന്നാണ്‌.ഇതിന്‌ സംഗീതം പകരുന്നത്‌ സിദ്ധാര്‍ത്ഥ്‌ വിപിന്‍. ഇന്‍ഡോ സ്റ്റാര്‍മൂവീ മാജിക്സിന്റെ ബാനറില്‍ ബ്രിജ്‌ ഗില്‍,മോണിക്ക ഗില്‍ എന്നിവരാണ്‌ ചിത്രം നിര്‍മ്മിയ്ക്കുന്നത്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
4.50