Home | സിനിമ | മരുതനായകം പുറത്തിറക്കുമെന്ന്‌ കമല്‍ഹാസന്‍

മരുതനായകം പുറത്തിറക്കുമെന്ന്‌ കമല്‍ഹാസന്‍

Font size: Decrease font Enlarge font
image

ലോക സിനിമയിലെ തന്നെ വിസ്മയമായ കമല്‍ഹാസന്‍ തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായ മരുതനായകത്തിലേയ്ക്ക്‌ വീണ്ടും തിരിയുന്നു.മുതല്‍മുടക്കിന്റെ പേരില്‍ പാതിവഴിയാലായ ഈ ലോകോത്തര ചിത്രം തന്റെ അടുത്ത ചിത്രമായ മര്‍മ്മയോഗിയ്ക്ക്‌ ശേഷം പുനഃരാരംഭിയ്ക്കുമെന്ന്‌ കമല്‍ പ്രഖ്യാപിച്ചു.വളരെയേറെ പഠനങ്ങള്‍ നടത്തിയാണ്‌ മരുതനായകം ഒരുങ്ങുന്നത്‌. മുന്‍പ്‌ സാമ്പത്തിക പ്രതിസന്ധിയിലായ മരുതനായകത്തിന്‌ വേണ്ടി കോടികള്‍ വലിച്ചെറിയാന്‍ ഇന്ന്‌ ആളുകള്‍ തയ്യാറാകുന്നത്‌ തന്നെയാണ്‌ കമലിനെ ഇതിന്‌ പ്രേരിപ്പിയ്ക്കുന്നത്‌.ദശാവതാരം കമല്‍ ചിത്രങ്ങള്‍ക്ക്‌ ലോക സിനിമാ കമ്പോളത്തില്‍ എത്രത്തോളം വിലയുണ്ട്‌ എന്നത്‌ വ്യക്തമാക്കുന്നു. അതാണ്‌ മരുതനായകത്തിന്‌ വേണ്ടി കോടികള്‍ എറിയാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിയ്ക്കുന്നത്‌. എന്തായാലും യുദ്ധങ്ങളും കലാപങ്ങളുമായി എത്തുന്ന മരുതനായകമെന്ന ഇതിഹാസ നായകന്‌ വേണ്ടി ആരാധകര്‍ കാത്തിരിപ്പ്‌ തുടരുന്നു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0