Home | സിനിമ | മേജര്‍ രവിയുടെ കുരുക്ഷേത്രയില്‍ കേണല്‍ മഹാദേവന്‍ ഒരുങ്ങുന്നു

മേജര്‍ രവിയുടെ കുരുക്ഷേത്രയില്‍ കേണല്‍ മഹാദേവന്‍ ഒരുങ്ങുന്നു

Font size: Decrease font Enlarge font
image

ദേശീയ പുരസ്കാരത്തിന്‌ ശേഷം മേജര്‍ രവി മറ്റൊരു വിസ്മയത്തിനുള്ള തയ്യാറെടുപ്പിലാണ്‌. മോഹന്‍ലാലിനെ നായകനാക്കി കാര്‍ഗില്‍ യുദ്ധം പ്രമേയമാക്കി പിത്രീകരിയ്ക്കുന്ന 'കുരുക്ഷേത്ര'യുടെ ഷൂട്ടിംഗ്‌ കാര്‍ഗിലില്‍ ആരംഭിച്ചു. ഇതാദ്യമായാണ്‌ കാര്‍ഗിലില്‍ സിനിമാ ചിത്രീകരണം നടക്കുന്നത്‌. കാര്‍ഗിലില്‍ സൈനീക പ്രവൃത്തി പരിജയം ഉള്ള മേജര്‍ രവി തന്റെ പരിജയസമ്പത്ത്‌ മുഴുവനും പ്രേക്ഷകരിലേയ്ക്ക്‌ പകരാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌.'കീര്‍ത്തിചക്രയില്‍' മേജറായി എത്തിയ മോഹന്‍ലാല്‍ കുരുക്ഷേത്രയില്‍ എത്തുന്നത്‌ കേണലായാണ്‌.35 ദിവസം കൊണ്ട്‌ കാര്‍ഗിലിലെ ഷൂട്ടിങ്‌ തീര്‍ക്കാനാണ്‌ പദ്ധതി. 130 അംഗങ്ങള്‍ ഷൂട്ടിംഗ്‌ സംഘത്തിലുണ്ട്‌. സിദ്ദിഖ്‌, ബിജു മേനോന്‍, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവര്‍ ഉള്‍പെടുന്ന വലിയ താരനിര ചിത്രത്തില്‍ അഭിനയിയ്ക്കുന്നു. താനിയ സിങ്‌, നേഹ ഭാട്യ എന്നിവരും ചിത്രത്തിലുണ്ട്‌.സിദ്ധാര്‍ഥ്‌ സംഗീതം നല്‍കുന്ന കുരുക്ഷേത്രയില്‍ നാലു ഗാനങ്ങളുണ്ട്‌.അതില്‍ ഒരു ഗാനം ഹിന്ദിയിലാണ്‌.രാജ്യ സ്നേഹത്തിന്റെ കഥകള്‍ ചലച്ചിത്ര കാവ്യങ്ങളാക്കുന്ന മേജര്‍ രവി തന്റെ മാസ്റ്റര്‍ പീസ്‌ ചിത്രത്തെക്കുറിച്ച്‌ വളരെ പ്രതീക്ഷയിലാണ്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
5.00