Home | സിനിമ | 'കന്തസാമി' ദീപാവലിയ്ക്ക്‌

'കന്തസാമി' ദീപാവലിയ്ക്ക്‌

Font size: Decrease font Enlarge font
image

നീണ്ടനാളത്തെ ഇടവേളയ്ക്ക്‌ ശേഷം വിക്രത്തിന്റെ ബിഗ്‌ പ്രോജക്ടായ 'കന്തസാമി' ഈ വര്‍ഷം ദീപാവലിക്ക്‌ റിലീസ്‌ ചെയ്യാനുള്ള തയാറെടുപ്പിലാണ്‌ ചിത്രത്തിന്റെ അണിയറ ശില്‍പികള്‍. വിക്രത്തിന്റെ ഏക്കാലത്തെയും മികച്ച ഹിറ്റായ അന്യനെക്കാള്‍ പ്രതീക്ഷയാണ്‌ ചിത്രത്തിനുള്ളത്‌. 50 കോടി മുടക്കി കലൈപ്പുള്ളി എസ്‌.താണു നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്‌ സൂസിഗണേശനാണ്‌. ശിവാജി ഫെയിം ശ്രേയ ശരണ്‍ ആണ്‌ ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനരംഗങ്ങളും, സംഘട്ടന രംഗങ്ങളും എല്ലാം തന്നെ വിദേശ രാജ്യങ്ങളില്‍ തന്നെയാണ്‌ ചിത്രീകരിക്കുന്നത്‌.

ഇറ്റലി, സ്വിറ്റ്സര്‍ലാന്‍ഡ്‌ എന്നിവിടങ്ങളാണ്‌ പ്രധാന ലൊക്കേഷനുകള്‍. 'ഭീമ' പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനെ ത്തുടര്‍ന്ന്‌ കന്തസാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിക്രം മുഴുവന്‍ സമയവും മറ്റീവ്ക്കുകയായിരുന്നു.ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്ന രഘുവരന്റെ മരണത്തെതുടര്‍ന്ന്‌ 'കന്തസാമി'യുടെ ചിത്രീകരണം ഇടയ്ക്ക്‌ മുടങ്ങിയിരുന്നു.ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്‌ മലയാളി താരം ഇന്ദ്രജിത്ത്‌ ആണ്‌. ആശിഷ്‌ വിദ്യാര്‍ഥി, വിവേക്‌ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.ദേവി ശ്രീ പ്രസാദാണ്‌ ചിത്രത്തിന്‌ സംഗീതം നല്‍കുന്നത്‌. ഹോളിവുഡില്‍ നിന്നും ഡിസൈന്‍ ചെയ്ത കോസ്റ്റ്യൂം സിനിമയില്‍ വിക്രത്തിനും ശ്രേയക്കും ഉപയോഗിക്കുന്നുണ്ട്‌. 2007 സെപ്തംബറില്‍ ഷൂട്ടിംഗ്‌ ആരംഭിച്ച 'കന്തസാമി' അന്നു മുതല്‍ തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.ചിത്രത്തിന്റെ പൂജക്കായി ചൈനയില്‍ ഡിസൈന്‍ ചെയ്ത ക്ഷണക്കത്താണ്‌ ഉപയോഗിച്ചിരുന്നത്‌. 15,000 രൂപ വിലവരുന്ന ഈ ഇലക്ട്രോണിക്‌ ക്ഷണക്കത്തില്‍ ചിത്രത്തിന്റെ എട്ട്‌ മിനിറ്റ്‌ ടെയിലറും ഉള്‍പ്പെടുത്തിയിരുന്നു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0