Home | ചരമം | രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

Font size: Decrease font Enlarge font


ആലപ്പുഴ: കായികമേള കാണാനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. ആലപ്പുഴ ലിയോതേര്‍ട്ടീന്ത്‌ സ്കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥികളായ ആലപ്പുഴ വട്ടയാല്‍ ലജനത്ത്‌ വാര്‍ഡ്‌ നദീംമന്‍സിലില്‍ നസീറിന്റെ മകന്‍ നദീം (15), പൂന്തോപ്പ്‌ വാര്‍ഡില്‍ ചെറിയതുണ്ടത്തില്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ ബോബി ആന്റണി (15) എന്നിവരാണ്‌ മരിച്ചത്‌.
ഇന്നലെ ഉച്ചയ്ക്ക്‌ 2.30-ഓടെ അറവുകാട്‌ ശ്രീദേവി ക്ഷേത്രക്കുളത്തിലാണ്‌ മുങ്ങിമരിച്ചത്‌. പുന്നപ്ര കാര്‍മ്മല്‍ പോളിടെക്നിക്കില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കായികമേള കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ കണ്ണുവെട്ടിച്ച്‌ കുളത്തില്‍ കുളിക്കാനിറങ്ങിയതാണത്രെ. കാല്‍വഴുതി ചെളിയില്‍ പൂണ്ട്‌ മുങ്ങിത്താഴുകയായിരുന്നു. കായികമേള നടക്കുന്ന ഗ്രൗണ്ടിന്റെ 200 മീറ്റര്‍ അകലെയാണ്‌ കുളം. കുട്ടികള്‍ മുങ്ങിത്താഴുന്നത്‌ കണ്ട്‌ സമീപത്തുണ്ടായിരുന്നവര്‍ അലറിവിളിച്ചതോടെയാണ്‌ നാട്ടുകാര്‍ വിവരമറിഞ്ഞത്‌.
ഉടന്‍ തന്നെ ആലപ്പുഴയില്‍ നിന്ന്‌ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ്‌ സംഘവും നാട്ടുകാരും ചേര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന്‌ കൊണ്ടുവന്നെങ്കിലും ബന്ധുക്കളുടെ നിസഹകരണത്തെ തുടര്‍ന്ന്‌ കളക്ടര്‍ ഇടപെട്ട്‌ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു.
ഇതിനിടയില്‍ കുളക്കടവില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ വസ്ത്രങ്ങള്‍ കാണാനിടയായ സാഹചര്യത്തില്‍ വീണ്ടും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന്‌ കായികമേള നിര്‍ത്തിവെച്ചു. ഷെമിയാണ്‌ മരിച്ച നദീമിന്റെ മാതാവ്‌. സഹോദരി: നമിത. ബോബിയുടെ മാതാവ്‌: വിനീത. സഹോദരങ്ങന്‍: പത്രോസ്‌(ഉണ്ണി).
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0