ബാഗ്ദാദില്‍ വിമാനം തകര്‍ന്ന് മലയാളി മരിച്ചു
ബാഗ്ദാദ്: ദുബായില്‍ നിന്ന് ഇറാഖിലേക്കു പോയ വിമാനം തകര്‍ന്ന് മലയാളി മരിച്ചു. തിരുവനന്തപുരം മണക്കാട് കൊഞ്ചറവിള ജയചന്ദ്രനാണ്(38) മരിച്ചത്. ഫെഡക്സിന്റെ കാര്‍ഗോ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ വെളുപ്പിന് ദുബായില്‍ നിന്ന് ബാഗ്ദാദിലേയ്ക്ക് പോയ വിമാനം ലാന്റിംഗിനിടെ തകര്‍ന്ന് വീഴുകയായിരുന്നു.ഫാല്‍ക്കന്‍ എക്സ്പ്രസ്സിന്റെ കാര്‍ഗോ വിഭാഗത്തിലെ ചുമതലക്കാരനായിരുന്നു ജയചന്ദ്രന്‍.
Rate this article



del.icio.us
Digg