ആലപ്പുഴയില്‍ സ്വകാര്യ ബസ്സ് മറിഞ്ഞ് ഒരു മരണം
ആലപ്പുഴ: ആലപ്പുഴ കളര്‍കോട് സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 40-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 6.30ഓടെ ആലപ്പുഴ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓര്‍മ്മ എന്ന ബസ്സാണ് കാറിലിടിച്ച് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഹാരിസാണ് മരിച്ചത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. എതിരെ അമിതവേഗതയില്‍ വന്ന കാറിനെ രക്ഷപ്പെടുത്താന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ബസ്സ് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗത തടസം നേരിട്ടു.
Rate this article



del.icio.us
Digg