ബി ആര്‍ ചോപ്ര അന്തരിച്ചു
മുംബൈ: ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ പകരക്കാരനില്ലാത്ത മഹാന്‍ ബല്‍ദേവ് രാജ് ചോപ്ര അരങ്ങൊഴിഞ്ഞു.ദീര്‍ഘ നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹം ഇന്നലെ മുംബൈയിലെ വസതിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. 94 വയസായിരുന്നു.എഴുത്തുകാരനായി സിനിമാ ജീവിതം ആരംഭിച്ച ചോപ്ര തന്റെ സിനിമകളില്‍ കഥയ്ക്ക് ഏറെ പ്രാധാന്യം നല്‍കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ചോപ്ര സിനി ഹെറാള്‍ഡില്‍ പത്രപ്രവര്‍ത്തകനായാണ് കരിയര്‍ ആരംഭിച്ചത്. സ്വാതന്ത്രാനന്തരം മുംബൈയില്‍ എത്തിയ അദ്ദേഹം 1951 ല്‍ ആദ്യചിത്രമായ അഫ്സാന സംവിധാനം ചെയ്തു.
അശോക് കുമാര്‍ ഇരട്ടവേഷത്തില്‍ തിളങ്ങിയ അഫ്സാന ചോപ്രയിലെ എഴുത്തുകാരന് ഏറെ ആരാധകരെ നേടിക്കൊടുത്തു. തുടര്‍ന്ന് ചലച്ചിത്ര ലോകത്ത് സജീവസാന്നിധ്യമായ ചോപ്ര 30 ലധികം ചിത്രങ്ങളില്‍ സംവിധായകനായും നിര്‍മാതാവായും പ്രവര്‍ത്തിച്ചു.
നയാ ദൗര്‍,ഗുംരഹ്,ഹംരാസ്,ധൂംന്ത്,ഇന്‍സാഫ് കാ തരാസൂ,നികാഹ് എന്നിവ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങളില്‍ ചിലതാണ്. അദ്ദേഹം നിര്‍മിച്ച മഹാഭാരതം പരമ്പര ഏറെ ശ്രദ്ധേയമായി. ബി.ആര്‍.ചോപ്രയുടെ സഹോദരന്‍ യാഷ് ചോപ്രയും പ്രമുഖ ഹിന്ദി ചലചിത്രകാരനാണ്. അദ്യകാലങ്ങളില്‍ ഇരുവരുമൊന്നിച്ചാണ് സിനിമകള്‍ നിര്‍മിച്ചിരുന്നത്. ബി.ആര്‍. ചോപ്രയുടെ മകന്‍ രവി ചോപ്ര ഹിന്ദിയിലെ സൂപ്പര്‍സംവിധായകനാണ്. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയിട്ടുള്ള ബി.ആര്‍.ചോപ്രയ്ക്ക് ഫിലിം ഫെയറിന്റെ മികച്ച സംവിധായകനുള്ള അവാര്‍ഡ്, ആജീവനാന്ത അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. രവി ചോപ്ര,ഷാശി,നീന എന്നിവര്‍ മക്കളാണ്.
Rate this article



del.icio.us
Digg