Home | ചരമം | സ്റ്റഡ്സ്‌ ടെര്‍ക്കല്‍ അന്തരിച്ചു

സ്റ്റഡ്സ്‌ ടെര്‍ക്കല്‍ അന്തരിച്ചു

Font size: Decrease font Enlarge font
image

ഷിക്കാഗോ: നടനും സാഹിത്യകാരനും പുലിറ്റ്സര്‍ സമ്മാനജേതാവുമായ സ്റ്റഡ്സ്‌ ടെര്‍ക്കല്‍(96) അന്തരിച്ചു. ഷിക്കാഗോയിലുള്ള സ്വവസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സാധാരണക്കാരുടെ ജീവിതങ്ങള്‍ രചനകളിലൂടെ പ്രകടിപ്പിച്ചാണ്‌ അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്‌. സാധാരണക്കാരന്റെ പച്ചയായ ജീവിതം തനിമനഷ്ടപ്പെടാതെ എഴുതാന്‍ സാധിച്ച അദ്ദേഹം ഈ ലളിത ജീവിത ചരിത്രങ്ങള്‍ നോണ്‍ സെലിബ്രേറ്റഡ്‌ എന്ന്‌ വിളിക്കാന്‍ ആഗ്രഹിച്ചിരുന്നു. അമേരിക്കയുടെ ചരിത്രങ്ങള്‍ ലോകത്തിനുമുന്നില്‍ എത്തിച്ച വര്‍ക്കിംഗ്‌ ദി ഗുഡ്‌ വാര്‍ ഇതില്‍ പ്രധാനമാണ്‌. 1912ലാണ്‌ അദ്ദേഹം ജനിച്ചത്‌. ദി ഗുഡ്‌ വാര്‍ അന്‍ ഓറല്‍ ഹിസ്റ്ററി ഓഫ്‌ വേള്‍ഡ്‌ വാര്‍ ടു എന്ന ഗ്രന്ഥത്തിനാണ്‌ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്‌. ഫാക്ടറി തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ള ജനങ്ങളുടെ ജീവിതങ്ങള്‍ അദ്ദേഹം വച്ചുകാട്ടി. ആഘോഷമില്ലാത്തവരെ ആഘോഷമാക്കിയതിലൂടെയാണ്‌ താന്‍ ആഘോഷിയ്ക്കപ്പെട്ടതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഏറെ പ്രശസ്തമാണ്‌. 1999ല്‍ അന്തരിച്ച ഐഡയാണ്‌ ഭാര്യ. ഡാന്‍ ടെര്‍ക്കലാണ്‌ ഏക മകന്‍.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0