Home | ചരമം | അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബം കൊല ചെയ്യപ്പെട്ട നിലയില്‍

അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബം കൊല ചെയ്യപ്പെട്ട നിലയില്‍

Font size: Decrease font Enlarge font
image

ഹൈദരാബാദ്‌: ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത്‌ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ ലക്ഷ്മി നിവാസ റാവു നെരൂസുവിന്റെ ഭാര്യയായ ജയലക്ഷ്മി നെരുസു(37), മക്കളായ തേജസ്വി(14), ശിവ(12) എന്നിവരാണ്‌ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഇയാളാണ്‌ കൊല ചെയ്തതെന്ന നിഗമനത്തിലാണ്‌ പോലീസ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഇയാളെ പോലീസ്‌ അന്വേഷിയ്ക്കുന്നുണ്ട്‌. നോവിയിലെ വാര്‍ട്ടണ്‍ കോര്‍ട്ടിലുള്ള വസതിയിലാണ്‌ കുത്തേറ്റ നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ കഴിഞ്ഞ മാസം ഇയാള്‍ക്ക്‌ ജോലി നഷ്ടപ്പെട്ടിരുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0