Home | ചരമം | വ്യാജ മദ്യം കഴിച്ച യുവാവ്‌ മരിച്ചു

വ്യാജ മദ്യം കഴിച്ച യുവാവ്‌ മരിച്ചു

Font size: Decrease font Enlarge font

പുനലൂര്‍: പുനലൂരില്‍ വ്യാജമദ്യം കഴിച്ച്‌ ആശുപത്രിയിലായിരുന്ന യുവാവ്‌ മരിച്ചു. പത്തനാപുരം പാതിക്കല്‍ മൊട്ടക്കുഴിയില്‍ പ്രസാദാണ്‌ മരിച്ചത്‌. മദ്യം കഴിച്ച രണ്ടുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക്‌ വ്യാജമദ്യം നല്‍കിയ കേസില്‍ പാതിക്കല്‍ കോട്ടുവിള വീട്ടില്‍ സൈനബയെ പോലീസ്‌ അറസ്റ്റുചെയ്തു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0