ഒരുവയസുകാരി ബക്കറ്റില്‍ വീണു മരിച്ചു
ഉദുമ: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഒരുവയസുകാരി ബക്കറ്റില്‍ വീണുമരിച്ചു.
ഉദുമ ഇച്ചിലങ്കാല്‍ അസീസിന്റെയും റെഹ്‌യാനയുടെയും മകള്‍ റഹ്മയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീട്ടുകാര്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കുട്ടി വെള്ളത്തില്‍ വീണത്. വീട്ടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി അബദ്ധത്തില്‍ ബക്കറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: നൂറ,നിഷ.
Rate this article



del.icio.us
Digg