Home | ചരമം | ഫുജൈറയില്‍ ഇന്ത്യന്‍ വംശജന്‍ തൂങ്ങിമരിച്ച നിലയില്‍

ഫുജൈറയില്‍ ഇന്ത്യന്‍ വംശജന്‍ തൂങ്ങിമരിച്ച നിലയില്‍

Font size: Decrease font Enlarge font

ദുബായ്‌: യുഎയിലെ ഫുജൈറയില്‍ ഇന്ത്യന്‍ വംശജന്‍ തൂങ്ങി മരിച്ച നിലയില്‍. ഒരു നിര്‍മ്മാണ കമ്പനിയില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഇയാള്‍ താമസസ്ഥലത്താണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളാണ്‌ ആത്മഹത്യയ്ക്ക്‌ കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. ഈ വര്‍ഷം മാത്രമായി ഗള്‍ഫ്‌ നാടുകളില്‍ 92 ഓളം ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തെന്ന്‌ ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0