ഗായകന്‍ മഹേന്ദ്ര കപൂര്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മഹേന്ദ്ര കപൂര്‍(74) അന്തരിച്ചു. ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ മുംബൈയില്‍ നടക്കും. മലയാളം ഉള്‍പെടെ നിരവധി ഭാഷകളില്‍ അദ്ദേഹം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇത്തവണത്തെ ലതാ മങ്കേഷ്ക്കര്‍ പുരസ്കാരം മഹേന്ദ്ര കപൂറിനാണ് ലഭിച്ചത്. 1934 ല്‍ അമൃത്സറില്‍ ജനിച്ച മഹേന്ദ്രകപൂര്‍ ഹം റാസ്, ദൂല്‍ കഫൂല്‍,വഖ്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ ഹിന്ദി ചലച്ചിത്രലോകത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. 1968 ല്‍ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടിയ അദ്ദേഹം പത്മശ്രീ ഉള്‍പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Rate this article



del.icio.us
Digg