എടപ്പാള്‍ ശുലപാണി വാര്യര്‍ അന്തരിച്ചു
എടപ്പാള്‍: പ്രശസ്ത ജ്യോതിഷ പണ്ഡിതനും പ്രശ്ന വിചാരത്തില്‍ തനതായ ഒരു സുക്ഷ്മ വിചാര പദ്ധതി സ്വായത്തമാക്കിയിരുന്ന ജ്യോതിഷി എടപ്പാള്‍ ശൂലപാണി വാര്യര്‍ (93) അന്തരിച്ചു. സംസ്ക്കാരം ഇന്നുരാവിലെ 11 ന്‍എടപ്പാള്‍ പനമുണ്ടയിലെ വീട്ടുവളപ്പില്‍. വളാഞ്ചേരി വലിയകുന്നത്ത് ശൂലപാണി വാര്യരുടെയും വാരിയത്ത് ഇട്ടിച്ചിരി വാരസ്യാരുടെയും മകനാണ്.കോതച്ചിറ വാരിയത്ത് അമ്മിണിയാണ് (പാര്‍വ്വതി വാരസ്യാര്‍) ഭാര്യ. കവിയും ഹൈസ്കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന സി.വി ഗോവിന്ദന്‍, സുബ്രഹ്മണ്യന്‍, ബി.ഇ.എം യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.വി ശൂലപാണി, ചന്ദ്രശേഖര്‍ എന്നിവര്‍ മക്കളാണ്.
Rate this article



del.icio.us
Digg