Home | ചരമം | ചക്കംകുളം അപ്പുമാരാര്‍ അന്തരിച്ചു

ചക്കംകുളം അപ്പുമാരാര്‍ അന്തരിച്ചു

Font size: Decrease font Enlarge font

തൃശൂര്‍: പ്രശസ്ത ചെണ്ട വിദ്വാനായ ചക്കംകുളം അപ്പുമാരാര്‍(85) അന്തരിച്ചു. തൃശൂര്‍ പെരുവനത്തെ സ്വവസതിയില്‍ ഇന്ന്‌ പുലര്‍ച്ചെ ആറിനായിരുന്നു അന്ത്യം. പഞ്ചാരി മേളത്തിന്റെ ആചാര്യനായിരുന്ന അപ്പുമാരാര്‍ രണ്ട്‌ കോലിന്‌ പകരം ഒരു കോലും ഒരു കൈയ്യും കൊണ്ട്‌ പഞ്ചാരി കൊട്ടുന്ന രീതികൊണ്ട്‌ ലോക പ്രശസ്തി ആര്‍ജ്ജിച്ച ആളാണ്‌. സംസ്ഥാനത്തെ പ്രഥമ പല്ലാവൂര്‍ പുരസ്കാരം നേടിയത്‌ ഇദ്ദേഹത്തിനാണ്‌. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0