Veekshanam Malayalam News Daily: ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ വിദ്യാര്‍ഥി മരിച്ചു ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ വിദ്യാര്‍ഥി മരിച്ചു ================================================================================ admin on 03 September, 2008 11:17:00 തൃശൂര് : ശോഭായാത്രയ്ക്കിടെ പൊള്ളലേറ്റ് എലൈറ്റ് ആശുപത്രിയില് കഴിഞ്ഞിരുന്ന വടക്കാഞ്ചേരി മലാക്ക തടത്തില് വീട്ടില് പ്രസാദിന്റെ മകന് സ്വരൂപ് (14) ഇന്നലെ മരിച്ചു. അഷ്ടമിരോഹിണി നാള് മുതല് ഈ വിദ്യാര് ത്ഥി കിടപ്പിലായിരുന്നു. അന്ന് ശോഭായാത്ര നടത്തുമ്പോള് ഇലക്ട്രിക് കമ്പികളില് കൂട്ടിമുട്ടി ടാബ്ലോയ്ക്ക് തീ പിടിച്ചാണ് പൊള്ളലേറ്റത് . കൃഷ്ണവേഷം അണിഞ്ഞ സ്വരൂപീനെ ലോറിയില് നിന്നും താഴെ വീഴാതിരിക്കാന് മുളയുമായി കെട്ടിനിര് ത്തിയിരുന്നു. ഇതുമൂലം തീ പടര് ന്നപ്പോള് ചാടി രക്ഷപ്പെടാന് കഴിഞ്ഞില്ല. മറ്റുള്ളവര് ചാടി രക്ഷപ്പെട്ടിരുന്നു. ടാബ്ലോ കടന്നുപോകാന് വേണ്ടി വൈദ്യുതി കമ്പികള് തോട്ടികൊണ്ട് പൊക്കുമ്പോള് കൂട്ടിയിടിച്ചാണ് തീപൊലി ഉണ്ടായത് . അഞ്ച് കുട്ടികളാണ് ടെമ്പോയിലുണ്ടായിരുന്നത് . മുളയില് കെട്ടിനിര് ത്തിയ സ്വരൂപിനെ പുറത്തെടുക്കുമ്പോള് 99 ശതമാനവും പൊള്ളിയിരുന്നു. കുണ്ടുകാട് നിര് മ്മല സ്കൂളിലെ വിദ്യാര് ത്ഥിയാണ് സ്വരൂപ് .