Home | ചരമം | ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ വിദ്യാര്‍ഥി മരിച്ചു

ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ വിദ്യാര്‍ഥി മരിച്ചു

Font size: Decrease font Enlarge font
image

തൃശൂര്‍: ശോഭായാത്രയ്ക്കിടെ പൊള്ളലേറ്റ്‌ എലൈറ്റ്‌ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വടക്കാഞ്ചേരി മലാക്ക തടത്തില്‍വീട്ടില്‍ പ്രസാദിന്റെ മകന്‍ സ്വരൂപ്‌ (14) ഇന്നലെ മരിച്ചു. അഷ്ടമിരോഹിണി നാള്‍ മുതല്‍ ഈ വിദ്യാര്‍ത്ഥി കിടപ്പിലായിരുന്നു. അന്ന്‌ ശോഭായാത്ര നടത്തുമ്പോള്‍ ഇലക്ട്രിക്‌ കമ്പികളില്‍ കൂട്ടിമുട്ടി ടാബ്ലോയ്ക്ക്‌ തീ പിടിച്ചാണ്‌ പൊള്ളലേറ്റത്‌. കൃഷ്ണവേഷം അണിഞ്ഞ സ്വരൂപീനെ ലോറിയില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ മുളയുമായി കെട്ടിനിര്‍ത്തിയിരുന്നു. ഇതുമൂലം തീ പടര്‍ന്നപ്പോള്‍ ചാടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ ചാടി രക്ഷപ്പെട്ടിരുന്നു. ടാബ്ലോ കടന്നുപോകാന്‍ വേണ്ടി വൈദ്യുതി കമ്പികള്‍ തോട്ടികൊണ്ട്‌ പൊക്കുമ്പോള്‍ കൂട്ടിയിടിച്ചാണ്‌ തീപൊലി ഉണ്ടായത്‌. അഞ്ച്‌ കുട്ടികളാണ്‌ ടെമ്പോയിലുണ്ടായിരുന്നത്‌. മുളയില്‍ കെട്ടിനിര്‍ത്തിയ സ്വരൂപിനെ പുറത്തെടുക്കുമ്പോള്‍ 99 ശതമാനവും പൊള്ളിയിരുന്നു. കുണ്ടുകാട്‌ നിര്‍മ്മല സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്‌ സ്വരൂപ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0