Home | ചരമം | തിരുവല്ലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

തിരുവല്ലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

Font size: Decrease font Enlarge font

തിരുവല്ല:സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു.തിരുവല്ല കിഴക്കന്‍ മുത്തൂര്‍ അരിക്കര വീട്ടില്‍ അപ്പു നാരായണന്റെ മകന്‍ രവീന്ദ്രന്‍ (52) കിഴക്കന്‍ മുത്തൂര്‍ ചരുവില്‍ കുഞ്ഞുഞ്ഞിന്റെ മകന്‍ മാത്യു സ്കറിയ (42)കല്ലൂപ്പാറ പുതുശ്ശേരി കുന്നംപ്പള്ളില്‍ ടി.സി ജോണ്‍ (56)എന്നിവരാണ്‌ മരിച്ചത്‌.ഇന്നലെ വൈകിട്ട്‌ അഞ്ച്‌ മണിയോടെ തിരുവല്ല ടി.എം.എം ആശുപത്രിക്ക്‌ സമീപമാണ്‌ അപകടം നടന്നത്‌.മരിച്ച എ.എ രവീന്ദ്രന്‍ തിരുവല്ല കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്റിലെ ഡ്രൈവറാണ്‌.

മല്ലപ്പള്ളി ഭാഗത്തു നിന്ന്‌ തിരുവല്ലയിലേയ്ക്ക്‌ പോകുന്ന ബസും തിരുവല്ലയില്‍ നിന്നും കിഴക്കന്‍ മുത്തൂരിലേക്ക്‌ പോവുകയായിരുന്ന ഓട്ടോ റിക്ഷയുമാണ്‌ കൂട്ടിയിടിച്ചത്‌.മരിച്ച മാത്യു സ്കറിയയും ടി.സി ജോണും ടെലികോം മെക്കാനിക്കാണ്‌.രവീന്ദ്രനാണ്‌ അപകടത്തില്‍പ്പെട്ട ഓട്ടോ ഓടിച്ചിരുന്നത്‌. ബിന്ദുവാണ്‌ മരിച്ച രവീന്ദ്രന്റെ ഭാര്യ. മക്കള്‍ അഞ്ചു, ആര്‍ജുന്‍, അഞ്ജലി, ലാലിയാണ്‌ മാത്യു സ്കറിയയുടെ ഭാര്യ: മോന്‍സി, ലിന്‍സി എന്നിവര്‍ മക്കളാണ്‌.

കഴിഞ്ഞ വര്‍ഷത്തെ ടെലിക്കോമിലെ മികച്ച സേവനത്തിനുള്ള അവാര്‍ഡ്‌ ലഭിച്ചയാളാണ്‌ മാത്യു സ്കറിയ. പ്രകോടിതരായ നാട്ടുകാര്‍ മൂന്ന്‌ ബസ്സുകള്‍ തല്ലിത്തകര്‍ത്തു. മന്ത്രി മാത്യു ടി. തോമസ്‌, ജില്ലാ കളക്ടര്‍ പി.എസ്‌ സനല്‍കുമാര്‍, നഗരസഭാ ചെയര്‍മാന്‍ ജേക്കബ്‌ വഞ്ചിപ്പാലം, ആര്‍.ഡി.ഒ: ഡോ. പി.കെ ജയശ്രീ, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.കെ സജീവ്‌ എന്നിവര്‍ സംഭവ സ്ഥലത്തെത്തി.


  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0