Home | ചരമം | മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ ആറ്‌ മരണം

മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ ആറ്‌ മരണം

Font size: Decrease font Enlarge font
image

മുംബൈ:കനത്ത മഴയെ തുടര്‍ന്ന്‌ മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ്‌ രണ്ട്‌ സ്ത്രീകള്‍ ഉള്‍പെടെ ആറു പേര്‍ മരിച്ചു.30 പേര്‍ക്ക്‌ പരുക്കേറ്റു. ദക്ഷിണ മുംബൈയിലെ ബിന്ദി ബസാറിന്‌ സമീപത്താണ്‌ സംഭവം.ഇന്ന്‌ പുലര്‍ച്ചെ അഞ്ചു മണിക്കാണ്‌ 72 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണത്‌.നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്‌.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. നഗരത്തിലെ പഴക്കം നേരിടുന്ന 500 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്ന്‌ 2007ല്‍ മുംബൈ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പഴയ കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. മഹാരാഷ്ട്രയില്‍ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0