കാറിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍
കൊച്ചി:കൊച്ചിയില്‍ ടാക്സി ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍.വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ മഞ്ചേരി പൂക്കോട്ടൂര്‍ അബൂബക്കര്‍(45) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇടപ്പള്ളി-ചേരാനെല്ലൂര്‍ റൂട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിക്ക കാറില്‍ ഇന്ന് രാവിലെയാണ് അബൂബക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ അമിതമായി മദ്യപിച്ച നിലയില്‍ ഇന്നലെ കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വാഹനം സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരുന്നത് അതിനാല്‍ സമീപവാസികള്‍ കാര്യമായി ശ്രദ്ധിച്ചില്ല.
Rate this article



del.icio.us
Digg