Home | ചരമം | തനിച്ച്‌ താമസിച്ചുവന്ന വീട്ടമ്മ അടുക്കളയില്‍ കൊല്ലപ്പെട്ട നിലയില്‍

തനിച്ച്‌ താമസിച്ചുവന്ന വീട്ടമ്മ അടുക്കളയില്‍ കൊല്ലപ്പെട്ട നിലയില്‍

Font size: Decrease font Enlarge font
image

കട്ടപ്പന:ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി.കാഞ്ചിയാര്‍ കിടങ്ങുഭാഗം കൈപ്പറ്റയില്‍ രാജുവിന്റെ ഭാര്യ കുഞ്ഞുമോളെ (50)യാണ്‌ അടുക്കളയില്‍ അര്‍ദ്ധനഗ്നയായി മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌.മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയതാണെന്നാണ്‌ പ്രാഥമിക നിഗമനം.ഇന്നലെ രാവിലെയാണ്‌ ജഡം കണ്ടത്‌.ഭര്‍ത്താവ്‌ രാജു തിരുവല്ലയിലെ തീയേറ്ററിലും മക്കളായ രാജേഷ്‌ എറണാകുളത്തെ ഓട്ടോ മൊബെയില്‍ വര്‍ക്ക്‌ ഷോപ്പിലും അനുരാജ്‌ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ബസിലും ജീവനക്കാരാണ്‌.

വീട്ടില്‍ ഒറ്റയ്ക്കായ കുഞ്ഞുമോളോടൊപ്പം സമീപത്തു താമസിക്കുന്ന സഹോദരി ആലീസ്‌ എല്ലാദിവസവും കൂട്ടുകിടക്കാറുണ്ടായിരുന്നു.ശനിയാഴ്ച കട്ടപ്പനയിലുള്ള മകളുടെ വീട്ടിലേയ്ക്ക്‌ ആലീസ്‌ വന്നതിനാല്‍ കുഞ്ഞുമോള്‍ ഒറ്റയ്ക്കായിരുന്നു.ഇന്നലെ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ സഹോദരിയെ മരിച്ചനിലയില്‍ കണ്ടത്‌.അടുക്കളയില്‍ കുഞ്ഞുമോളുടെ ജഡത്തിനുമുകളില്‍ തുണികള്‍ വാരിയിട്ട്‌ മൂടിയ നിലയിലായിരുന്നു.വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്‌.കുഞ്ഞുമോളുടെ കഴുത്തും കാല്‍ക്കുഴയും കൈ വിരലും മുറിഞ്ഞിട്ടുണ്ട്‌.വീടിന്‌ പുറത്ത്‌ അടര്‍ന്ന്‌ കിടന്നിരുന്ന ഒരു പല്ല്‌ പൊലിസ്‌ കണ്ടെടുത്തു.അടുക്കളയോടനുബന്ധിച്ചുള്ള മുറിയില്‍ രക്തം വീണുകിടപ്പുണ്ട്‌.

ശനിയാഴ്ച രാത്രി എട്ടുമണിയോടെ ലോഡ്ഷെഡിംഗ്‌ സമയത്ത്‌ കുഞ്ഞുമോളുടെ നിലവിളി പോലുള്ള ശബ്ദം കേട്ടതായി അയല്‍വാസി ശ്യാമള പറഞ്ഞു.അല്‍പം മാനസിക വിഭ്രാന്തി കാട്ടാറുള്ള കുഞ്ഞുമോള്‍ ഇത്തരത്തില്‍ ഒച്ചവയ്കാറുള്ളതിനാല്‍ ഇത്‌ കാര്യമായെടുത്തില്ലെന്നും ശ്യാമള പറഞ്ഞു.കുഞ്ഞുമോളുടെ സാഹചര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി അറിവുള്ള ആളാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ കരുതുന്നത്‌.

ജഡം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേയ്ക്ക്‌ മാറ്റി. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡി വൈ.എസ്‌.പി:വി.വിജയന്‍,അഡ്മിനിസ്ട്രേറ്റീവ്‌ ഡി വൈ.എസ്‌.പി:കൃഷ്ണന്‍കുട്ടി,നെടുംകണ്ടം സി.ഐ:എസ്‌.മുരളീധരന്‍,എസ്‌.ഐമാരായ വി.എസ്‌.അനില്‍കുമാര്‍,ശശിധരന്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ്‌ സ്കോഡും തെളിവെടുപ്പിനെത്തി. മരണം മാനഭംഗത്തിനുശേഷമെന്ന്‌ സംശയം

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0