Home | ചരമം | അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്‍ അന്തരിച്ചു

അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്‍ അന്തരിച്ചു

Font size: Decrease font Enlarge font
image

മോസ്കോ:വിഖ്യാത റഷ്യന്‍ നോവലിസ്റ്റും നൊബേല്‍ സമ്മാനജേതാവുമായ അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്‍(89)അന്തരിച്ചു.ഏതാനും മാസങ്ങളായി ചികില്‍സയിലായിരുന്നു അദ്ദേഹം.വണ്‍ ഡേ ഇന്‍ ദ്‌ ലൈഫ്‌ ഓഫ്‌ ഇവാന്‍ ഡെനിസോവിച്ച്‌, ഫസ്റ്റ്‌ സര്‍ക്കിള്‍, ക്യാന്‍സര്‍ വാര്‍ഡ്‌ എന്നിവയാണ്‌ പ്രശസ്ത രചനകള്‍. ചില രചനകളുടെ പേരില്‍ കെജിബിയും സോവിയറ്റ്‌ ഭരണകൂടവും അദ്ദേഹത്തെ വേട്ടയാടിയിരുന്നു.

1970ല്‍ ഇദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു. സോവിയറ്റ്‌ വിരുദ്ധ രചകള്‍ നടത്തി എന്നാരോപിച്ച്‌ സോവിയറ്റ്‌ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ്‌ യുണിയനില്‍ നിന്നു സോള്‍ഷെനിറ്റ്സിനെ പുറത്താക്കിയിരുന്നു.1974ല്‍ സോവിയറ്റ്‌ ഭരണകൂടം നാടുകടത്തലിനു വിധേയനായി അമേരിക്കയില്‍ അഭയം തേടിയ സോള്‍ഷെനിറ്റ്സിന്‍ 1994ലാണ്‌ റഷ്യയിലേക്കു മടങ്ങി വന്നത്‌. 918 ഡിസംബര്‍ 11 ജനിച്ച സോള്‍ഷെനിറ്റ്സിന്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ റക്ഷ്യന്‍ സൈനികോദ്യോഗസ്തനായി സേവനമനുഷ്ടിച്ചിരുന്നു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0