Home | ചരമം | ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ്‌ കുഴഞ്ഞ്‌ വീണ്‌ മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ്‌ കുഴഞ്ഞ്‌ വീണ്‌ മരിച്ചു

Font size: Decrease font Enlarge font

തിരുവനന്തപുരം:സെക്രട്ടറിയേറ്റ്‌ ജീവനക്കാരനായ യുവാവ്‌ ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞ്‌ വീണ്‌ മരിച്ചു.സെക്രട്ടറിയേറ്റിലെ ധനകാര്യവിഭാഗം അസിസ്റ്റന്റായ വര്‍ക്കല സ്വദേശി ഇര്‍ഷാദാണ്‌ (29)മരിച്ചത്‌.ഇന്നു രാവിലെ മാവേലി എക്സ്പ്രസില്‍ വര്‍ക്കലയില്‍ നിന്ന്‌ കയറിയ ഇയാള്‍ കടയ്ക്കാവൂരെത്തിയപ്പോള്‍ അസ്വസ്ഥനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന്‌ സഹയാത്രികര്‍ അറിയിച്ചു.ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്ന്‌ സംശയിക്കുന്നു.മൂന്ന്‌ മാസം മുമ്പു ജോലിയില്‍ പ്രവേശിച്ച ഇര്‍ഷാദ്‌ രണ്ടാഴ്ച മുമ്പാണ്‌ വിവാഹിതനായത്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0