Home | ബിസിനസ്സ്‌ | ക്രൂഡ്‌ ഓയില്‍ വിലയില്‍ വന്‍ ഇടിവ്‌

ക്രൂഡ്‌ ഓയില്‍ വിലയില്‍ വന്‍ ഇടിവ്‌

Font size: Decrease font Enlarge font
image

ന്യൂയോര്‍ക്ക്‌: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വിലയില്‍ കുത്തനെ ഇടിവ്‌. ന്യൂയോര്‍ക്ക്‌ വിപണിയില്‍ ബാരലിന്‌ 106 ഡോളര്‍ എന്ന നിലയിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. കഴിഞ്ഞ ഏപ്രിലിന്‌ ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്‌. അമേരിയ്ക്കന്‍ തീരങ്ങളില്‍ വീശിയ ഗുസ്താവ്‌ ചുഴലിക്കാറ്റ്‌ ദുര്‍ബലമായതാണ്‌ വിലയിടിയാന്‍ പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിയ്ക്കുന്നത്‌. നേരത്തെ ഗള്‍ഫ്‌ ഓഫ്‌ മെക്സിക്കോയില്‍ സ്ഥാപിച്ചിരുന്ന ക്രൂഡ്‌ ഉത്പാദന കേന്ദ്രങ്ങള്‍ ഗുസ്താവ്‌ തകര്‍ക്കുമെന്ന പ്രചാരണമാണ്‌ കഴിഞ്ഞ ആഴ്ച ക്രൂഡ്‌ ഓയില്‍ വില 120 ഡോളറിലെത്തിച്ചത്‌. മറ്റൊരു ചുഴലിക്കൊടുങ്കാറ്റായ ഹന്ന ദുര്‍ബലമായതും വിലയിടിയാന്‍ കാരണമായി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0