Home | ബിസിനസ്സ്‌ | എണ്ണ വില കുത്തനെ ഇടിഞ്ഞു

എണ്ണ വില കുത്തനെ ഇടിഞ്ഞു

Font size: Decrease font Enlarge font
image

ന്യൂയോര്‍ക്ക്‌: രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വിലയില്‍ വന്‍ ഇടിവ്‌. ന്യൂയോര്‍ക്ക്‌ വിപണിയില്‍ ഇന്നലെ നടന്ന വ്യാപാരത്തില്‍ ബാരലിന്‌ 6.59 ഡോളര്‍ ഇടിവ്‌ രേഖപ്പെടുത്തി 114.59 ഡോളറിനാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രാജ്യാന്തര വിപണിയില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞതും എണ്ണ ലഭ്യതയിലുണ്ടായ വര്‍ദ്ധനവുമാണ്‌ വിലയിടിവിന്‌ പ്രധാന കാരണം. കൂടാതെ വിപണിയില്‍ ഡോളറിന്റെ മൂല്യം കുത്തനെ ഉയര്‍ന്നതും വിലയിടിവിന്‌ കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. 2004 ഡിസംബര്‍ 27നു ശേഷം ഒറ്റ ദിവസം കൊണ്ട്‌ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്‌. റഷ്യയും ജോര്‍ജ്ജിയയും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ആഴ്ച എണ്ണ വില ഉയര്‍ന്നിരുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0