ഐഫോണ്‍ വിപണിയില്‍
ന്യൂഡല്‍ഹി: മൊബെയിലില്‍ ത്രീജീ സേവനം ലഭ്യമാക്കുന്ന ആപ്പിളിന്റെ ഐ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. എയര്‍ടെല്ലും, വൊഡാഫോണുമാണ് ഐ ഫോണ്‍ ഇന്ത്യയിലെത്തിയ്ക്കുന്നത്. എട്ട് ജി ബിയും 16 ജി ബിയും മെമ്മറി കപ്പാസിറ്റിയുള്ള രണ്ട് മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാക്കുന്നത്. എട്ട് ജി ബി മെമ്മറി കപ്പാസിറ്റിയുള്ള മോഡലിന് 31,000 രൂപയും 16 ജി ബിയ്ക്ക് 36,100 രൂപയുമാണ് വില. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഐഫോണ്‍ ലഭ്യമാകുന്നത്. മറ്റ് 65 നഗരങ്ങളില്‍ കൂടി നാളെ മുതല്‍ ഐഫോണ്‍ ലഭ്യമാകും.
Rate this article



del.icio.us
Digg