ഹോണ്ടയുടെ പുതിയ സ്പോര്‍ട്ടി വിപണിയില്‍
കൊച്ചി:ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ഏറ്റവും പുതിയ ബൈക്ക് 'സി ബി എഫ് സ്റ്റണ്ണര്‍' കൊച്ചിയില്‍ വിപണിയിലെത്തിച്ചു.യൂണികോണ്‍,ഷൈന്‍ എന്നീ രണ്ട് മോട്ടോര്‍ സൈക്കിളുകളുടെ വിജയത്തിന് ശേഷമാണ് സ്റ്റണ്ണര്‍ അവതരിപ്പിച്ചത്. യൂറോപ്പിലെ സി ബി ആര്‍ 1000ല്‍ നിന്നും പ്രചോദിതമായ സി ബി എഫ് സ്റ്റണ്ണറിന്റെ നിര്‍മാണം ഡിസ്ക് അല്ലോയ്, സെല്‍ഫ് ഡ്രം അല്ലോയ്, കിക്ക് ഡ്രം അല്ലോയ് എന്നീ മൂന്നുതരത്തില്‍ സ്റ്റണ്ണര്‍ ലഭിക്കും.
സെല്‍ഫ് ഡ്രം അല്ലോയ്,സെല്‍ഫ് ഡിസ്ക് അല്ലോയ് എന്നിവ നാലു വര്‍ണങ്ങളിലും ലഭിക്കും. സ്പോര്‍ട്സ് റെഡ്, പേള്‍ സ്പോര്‍ട്സ് യെല്ലോ, സ്പേസ് സില്‍വര്‍ മെറ്റാലിക്, ബ്ലാക്ക് എന്നിവയാണിവ. കിക്ക് ഡ്രം അല്ലോയ് ബൈക്ക് ലഭിക്കുന്നത് സ്പോര്‍ട്സ് റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ്. സി ബി എഫ് സ്റ്റണ്ണറിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില 49040 ആണ്. കേരളത്തില്‍ ഇ വി എം ഹോണ്ട, മുത്തൂറ്റ് ഹോണ്ട, ആര്യഭംഗി ഹോണ്ട ഡീലര്‍ ഷോറൂമുകളില്‍ സി ബി എഫ് സ്റ്റണ്ണര്‍ ലഭിക്കുമെന്ന് കമ്പനിയുടെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഉപദേശകന്‍ എം.കമാനേയും,സൗത്ത് റീജിയണല്‍ തലവന്‍ എം.പി. രാജാഗോപിയും അറിയിച്ചു.



del.icio.us
Digg