Veekshanam Malayalam News Daily: ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക്‌ റെക്കോര്‍ഡ്‌ വളര്‍ച്ച ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക്‌ റെക്കോര്‍ഡ്‌ വളര്‍ച്ച ================================================================================ admin on 10 July, 2008 11:22:00 ന്യൂഡല് ഹി: ഭക്ഷ്യധാന്യ ഉത്പാദനത്തില് ഇന്ത്യ റെക്കോ ഋഡ് നേട്ടം കൈവരിച്ചു. കൃഷിമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2007-08 ല് ഇന്ത്യ 230 ദശലക്ഷം ടണ് ഭക്ഷ്യധാന്യങ്ങളാണ് ഉത്പാദിപ്പിച്ചത് .അരിയുടെയും ഗോതമ്പിന്റെയും ഉത്പാദനത്തിനു പുറമേ പയറുവര് ഗ്ഗങ്ങള് , എണ്ണക്കുരുക്കള് , പരുത്തി എന്നിവയുടെ ഉത്പാദനവും മെച്ചപ്പെട്ടു.നാലാമത് മുന് കൂറുള്ള ഉത്പാദനം 78ദശലക്ഷം ടണ് കവിഞ്ഞു.മിക്ക വിളകളിലും റെക്കോ ഋഡ് ഉത്പാദനമാണ് നേടാന് കഴിഞ്ഞത് . വിവിധ സംസ്ഥാനങ്ങളില് നിന്ന് ലഭ്യമായ വിവരങ്ങളും മറ്റു സ്രോതസ്സുകളും അനുസരിച്ച് മൂന്നാമത്തെ മുന് കൂറുളള ഉത്പാദന തിട്ടപ്പെടുത്തലുകളേക്കാള് യഥാര് ത്ഥ ഉത്പാദനം മെച്ചപ്പെട്ടിട്ടുണ്ട് . നടപ്പ് സാമ്പത്തിക വര് ഷത്തില് മൊത്തം ഭക്ഷ്യധാന്യ ഉത്പാദനം 230.67ദശലക്ഷം ടണ്ണാണ് . അരിയുടെ ഉത്പാദനം 96.43 ദശലക്ഷം ടണ്ണും ഗോതമ്പിന്റേത് 78.40 ദശലക്ഷം ടണ്ണുമാണ് .