Home | ബിസിനസ്സ്‌ | ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക്‌ റെക്കോര്‍ഡ്‌ വളര്‍ച്ച

ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക്‌ റെക്കോര്‍ഡ്‌ വളര്‍ച്ച

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ ഇന്ത്യ റെക്കോ ഋഡ്‌ നേട്ടം കൈവരിച്ചു. കൃഷിമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച്‌ 2007-08 ല്‍ ഇന്ത്യ 230 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്‌ ഉത്പാദിപ്പിച്ചത്‌.അരിയുടെയും ഗോതമ്പിന്റെയും ഉത്പാദനത്തിനു പുറമേ പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി എന്നിവയുടെ ഉത്പാദനവും മെച്ചപ്പെട്ടു.നാലാമത്‌ മുന്‍കൂറുള്ള ഉത്പാദനം 78ദശലക്ഷം ടണ്‍ കവിഞ്ഞു.മിക്ക വിളകളിലും റെക്കോ ഋഡ്‌ ഉത്പാദനമാണ്‌ നേടാന്‍ കഴിഞ്ഞത്‌.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ ലഭ്യമായ വിവരങ്ങളും മറ്റു സ്രോതസ്സുകളും അനുസരിച്ച്‌ മൂന്നാമത്തെ മുന്‍കൂറുളള ഉത്പാദന തിട്ടപ്പെടുത്തലുകളേക്കാള്‍ യഥാര്‍ത്ഥ ഉത്പാദനം മെച്ചപ്പെട്ടിട്ടുണ്ട്‌.
നടപ്പ്‌ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഭക്ഷ്യധാന്യ ഉത്പാദനം 230.67ദശലക്ഷം ടണ്ണാണ്‌. അരിയുടെ ഉത്പാദനം 96.43 ദശലക്ഷം ടണ്ണും ഗോതമ്പിന്റേത്‌ 78.40 ദശലക്ഷം ടണ്ണുമാണ്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0