സില്‍ക്ക് കയറ്റുമതിയില്‍ വന്‍ വളര്‍ച്ച
തിരുവന്തപുരം:കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ സില്‍ക്ക് കയറ്റുമതി 8.3 ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി ശങ്കര്‍സിംഗ് വഗേല പറഞ്ഞു.2006-07സാമ്പത്തിക വര്‍ഷം സില്‍ക്ക് കയറ്റുമതിയില്‍ നിന്ന് രാജ്യത്തിന് 3338കോടി രൂപ നേടാന്‍ കിഴിഞ്ഞതായി അദ്ദേഹം ഹൈദരബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2012-ഓടെ സില്‍ക്ക് കയറ്റുമതി 1,50,600 കോടി രൂപയുടേതാകും.ഈ രംഗത്തെ നിക്ഷേപം 1.7 കോടി പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അമേരിക്കയിലേയ്ക്കാണ് ഇന്ത്യ ഏറ്റവും അധികം സില്‍ക്ക് കയറ്റുമതി ചെയ്യുന്നത്.2006-07ല്‍ മൊത്തം കയറ്റുമതിയുടെ 25.8ശതമാനവും അമേരിക്കയിലേയ്ക്കും11.1ശതമാനം ഇംഗ്ലണ്ടിലേക്കുമായിരുന്നു.2007-08ല്‍ ടെക്സ്റ്റെയില്‍സ് കയറ്റുമതിയില്‍ നിന്നും ഇന്ത്യ 20.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നേടിയതായതെന്നും വഗേല പറഞ്ഞു.



del.icio.us
Digg