Home | ബിസിനസ്സ്‌ | അമേരിക്കന്‍ വാഹന വിപണി പ്രതിസന്ധിയില്‍

അമേരിക്കന്‍ വാഹന വിപണി പ്രതിസന്ധിയില്‍

Font size: Decrease font Enlarge font
image

വാഷിങ്ങ്ടണ്‍:അമേരിക്കയില്‍ വാഹന വിപണി പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നു.എണ്ണവില വര്‍ദ്ധനയെ തുടര്‍ന്ന്‌ വാഹന വില്‍പ്പന കുത്തനെ കുറഞ്ഞിരിക്കുകയാണെന്നാണ്‌ ഓട്ടോമൊബെയില്‍ വ്യവസായവൃത്തങ്ങള്‍ നല്‍കുന്ന സൂചന.അതിനിടെ പ്രതീക്ഷിച്ചത്ര കുറവ്‌ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ അമേരിക്കയിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ജനറല്‍ മോട്ടേഴ്സിന്റെ ഓഹരിവില ഉയര്‍ന്നു.ജിഎമ്മിന്റെ ജൂണ്‍ മാസത്തിലെ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 19 ശതമാനം കുറഞ്ഞു.

ഫോര്‍ഡ്‌ മോട്ടേഴ്സിന്റെ വില്‍പ്പന 28 ശതമാനവും ടൊയോട്ടയുടെ വില്‍പ്പന 21 ശതമാനവും ഇടിഞ്ഞു.അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റിക്കോര്‍ഡ്‌ വര്‍ദ്ധന ഉണ്ടായ സാഹചര്യത്തിലാണ്‌ വില്‍പ്പന കുറഞ്ഞത്‌.കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക്‌ വിപണിയില്‍ വില ബാരലിന്‌ 144 ഡോളര്‍ വരെ എത്തിയിരുന്നു.എന്നാല്‍ ഇന്നലെ 142 ഡോളറിനാണ്‌ വ്യാപാരം നടന്നത്‌.യൂറോയുമായുള്ള വിനിമയത്തില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനാല്‍ എണ്ണവില ഇനിയും കൂടുമോ എന്ന്‌ ആശങ്കയുണ്ട്‌.63സെന്റിനാണ്‌ ഡോളറിന്റെ വിനിമയം നടന്നത്‌.എന്നാല്‍ യെന്നുമായുള്ള വിനിമയത്തില്‍ ഡോളര്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0