Home | അന്താരാഷ്‌ട്രം | എയിഡ്സിനെ അതിജീവിയയ്ക്കാന്‍ കൊലയാളി വൈറസ്സുകള്‍ തയ്യാര്‍

എയിഡ്സിനെ അതിജീവിയയ്ക്കാന്‍ കൊലയാളി വൈറസ്സുകള്‍ തയ്യാര്‍

Font size: Decrease font Enlarge font
image

ലണ്ടന്‍: എയിഡ്സ്‌ വൈറസ്സുകളെ കീഴടക്കാനായി കൊലയാളി കോശങ്ങള്‍ സജ്ജമാക്കുന്നതിന്റെ ആദ്യ കടമ്പ വിജയകരമായി കടന്നതായി നേച്ചര്‍ മാഗസിന്‍ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ കാര്‍ഡിഫ്‌ സര്‍വ്വകലാശാലയിലേയും അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലേയും ഒരു സംഘം ഗവേഷകരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്‌ ഈ വൈറസ്സുകള്‍. കൊലയാളി വൈറസ്സുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം അടുത്ത വര്‍ഷം നടത്താനാണ്‌ പദ്ധതിയിട്ടിരിയ്ക്കുന്നത്‌.എയിഡ്സ്‌ രോഗം ബാധിയ്ക്കപ്പെട്ട്‌ ആസന്ന നിലയിലായിരിയ്ക്കപ്പെട്ടിട്ടുള്ളവരിലാകും ആദ്യഘട്ട പരീക്ഷണം നടത്തുക. എച്ച്‌.ഐ.വി വൈറസ്സുകളുടെ സ്ഥാനം കണ്ടെത്തി അവയുടെ പ്രവര്‍ത്തനത്തെ അതിജീവിയ്ക്കാന്‍ ശേഷിയുള്ളവയാണ്‌ കൊലയാളി വൈറസ്സുകളെന്ന്‌ കാര്‍ഡിഫ്‌ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡി സിവെല്‍ പറയുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0