Home | അന്താരാഷ്‌ട്രം | ഫ്രാന്‍സിനെ ആക്രമിക്കുമെന്ന്‌ താലിബാന്‍

ഫ്രാന്‍സിനെ ആക്രമിക്കുമെന്ന്‌ താലിബാന്‍

Font size: Decrease font Enlarge font
image

അഫ്ഗാനിസ്താന്‍: അഫ്ഗാനിസ്താനില്‍ നിന്നും ഫ്രഞ്ച്‌ സൈന്യത്തെ തിരിച്ചുവിളിച്ചെങ്കിലും പാരീസ്‌ അക്രമിക്കുമെന്ന്‌ താലിബാന്‍ മിലിട്ടറി നേതാവ്‌ അറിയിച്ചു. അല്‍-അറേബ്യ ടെലിവിഷനിലൂടെയാണ്‌ വിവരം അറിയിച്ചത്‌.
ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവിക്ക്‌ വിഡിയോ എങ്ങനെയാണ്‌ ലഭിച്ചതെന്ന്‌ അറിവായിട്ടില്ല. കഴിഞ്ഞ ആഗസ്റ്റില്‍ 10 ഫ്രഞ്ചുസൈനികരെ വധിച്ചതിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്‌. തിങ്കളാഴ്ച സംപ്രേഷണം ചെയ്ത പരിപാടിയില്‍ ഫാറൂഖ്‌ എന്നാണ്‌ താലിബാന്‍ നേതാവ്‌ പരിചയപ്പെടുത്തിയത്‌. അറബിയിലാണ്‌ ഇയാള്‍ സംസാരിച്ചത്‌.

ആഗസ്റ്റില്‍ സൗത്ത്‌ കാബൂളില്‍ നടത്തിയ 18 അക്രമണങ്ങളുടെയും ചുമതല താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്‌. അക്രമണത്തില്‍ 10 ഫ്രഞ്ച്‌ സൈനികര്‍ മരിച്ചു. 21 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു.യൂണിഫോം ധരിച്ച താലിബാന്‍കാരെ സൈന്യം വധിക്കുന്ന ചിത്രങ്ങള്‍ ഫ്രഞ്ച്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.യു.എസിന്റെയും നാറ്റോയുടെയും നേതൃത്വത്തില്‍ 2600 ഫ്രഞ്ച്‌ സൈനികരെ അഫ്ഗാനിസ്താനില്‍ വിന്യസിച്ചിട്ടുണ്ട്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0