ഗസയില്‍ ഇസ്രയേലി വ്യോമാക്രമണം
ഗസ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഈ മാസമാദ്യം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പലസ്തീനികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. ഗസയ്ക്കു നേരെ ഇന്നലെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ പലസ്തീനികള്‍ക്കു നേരെ നടത്തുന്ന ഏകപക്ഷീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.ആക്രമണത്തിനു തിരിച്ചടിയായി ഹമാസ് കൂടുതല്‍ പ്രഹരശേഷിയുള്ള റോക്കറ്റ് തൊടുത്തുവിട്ടു. തെക്കന്‍ തീരദേശ നഗരമായ അഷ്കലേനു നേരെയാണു റോക്കറ്റയച്ചത്.
Rate this article



del.icio.us
Digg