Home | അന്താരാഷ്‌ട്രം | ആനന്ദ്‌ ജോണ്‍ കുറ്റക്കാരന്‍

ആനന്ദ്‌ ജോണ്‍ കുറ്റക്കാരന്‍

Font size: Decrease font Enlarge font

ലോസ്‌ഏഞ്ജല്‍സ്‌: അമേരിക്കയിലെ ഫാഷന്‍ ഡിസൈനിംഗ്‌ രംഗത്ത്‌ ഉജ്വല ശോഭചിതറി നിന്ന മലയാളി യുവാവ്‌ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതായി കോടതി കണ്ടെത്തി.
വിവിധ കേസുകളിലായി 67 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌ 34-കാരനായ ആനന്ദ്‌ ജോണ്‍ എബ്രഹാമിനെതിരെ തെളിഞ്ഞിരിക്കുന്നതായി ജൂറി കണ്ടെത്തിയത്‌. ശിക്ഷ പിന്നീട്‌ പ്രഖ്യാപിക്കും.
പതിനാല്‌ മുതല്‍ 21-വരെ വയസുള്ളവരാണ്‌ പീഡനത്തിനിരയായതായി ആരോപിക്കപ്പെടുന്നത്‌. ഇരുപതിലേറെ പീഡനങ്ങള്‍ വ്യക്തമായി തെളിഞ്ഞത്രേ. ഫാഷന്‍ ലോകത്ത്‌ ഔന്നത്യങ്ങളിലെത്താന്‍ സഹായിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ ആനന്ദ്‌ ഏഴുപേരെയെങ്കിലും ഇരകളാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്‌.
ഒരു പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്‌ കഴിഞ്ഞ വര്‍ഷം ആനന്ദ്‌ അറസ്റ്റിലായത്‌. തുടര്‍ന്ന്‌ പരാതികളുടെ പ്രവാഹമായിരുന്നു.അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും കഠിനശ്രമത്തിന്‌ ശേഷമാണ്‌ ജാമ്യം ലഭിച്ചത്‌.
ഹോളിവുഡ്‌ സിനിമകളെവെല്ലുന്ന സംഭവ കഥയിലെ നായകനോ പ്രതിനായകനോ ആയി അമേരിക്കന്‍ മാധ്യമങ്ങള്‍ ആനന്ദിനെ അവതരിപ്പിക്കാന്‍ മല്‍സരിക്കുകയായിരുന്നു. ന്യുയോര്‍ക്കിലെ പാര്‍സണ്‍സ്‌ സ്കൂള്‍ ഓഫ്‌ ഡിസൈനില്‍ നിന്ന്‌ ബിരുദം നേടിയിട്ടുള്ള ആനന്ദ്‌ 1999-ലാണ്‌ ഒരു ഫാഷന്‍ി‍ലന്‍ ആരംഭിച്ചത്‌. ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഫാഷന്‍ ഷോകളില്‍ ആനന്ദ്‌ അവിഭാജ്യ താരമായി മാറി.
പാരിസ്‌ ഹില്‍ട്ടണ്‍, ജാനറ്റ്‌ ജാക്സണ്‍, മേരി ബ്ലൈഗ്‌ തുടങ്ങിയ ചൂടന്‍ മോഡലുകളുടെ ഡിസൈനറായിരുന്നു ആനന്ദ്‌. ആനന്ദിന്റെ പെട്ടെന്നുള്ള പ്രശസ്തി ധാരാളം എതിരാളികളെ ഉണ്ടാക്കാന്‍ കാരണമായതായി സുഹൃത്തുക്കള്‍ പറയുന്നു. അടുത്ത ഭാവിയില്‍ ഏറ്റവും ശ്രദ്ധേയനായി മാറുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദാണെന്ന്‌ ന്യുയോര്‍ക്ക്‌ ടൈംസ്‌ കണ്ടെത്തിയിരുന്നു. ഒരു പ്രമുഖ ടെലിവിഷന്‍ ഷോയില്‍ അമേരിക്കയുടെ അടുത്ത ടോപ്‌ മോഡല്‍ ആയും ആനന്ദ്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ്‌ കേസുകള്‍ പൊന്തിവന്നത്‌. ഇപ്പോള്‍ തെളിഞ്ഞതിന്‌ പുറമെ ഒമ്പത്‌ കേസുകള്‍ കൂടി ടെക്സാസിലും മസാച്ചുസൈറ്റ്സിലും അന്വേഷണത്തിലാണ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0