അഫ്ഗാനില്‍ സ്ഫോടനം; 20 മരണം
ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 55ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് മാര്‍ക്കറ്റിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. യുഎസ് സേനയുടെ രണ്ട് വാഹനങ്ങള്‍ രണ്ട് അഫ്ഗാന്‍ സൈനീക വാഹനങ്ങള്‍ രണ്ട് റിക്ഷകള്‍ എന്നിവയും സ്ഫോടനത്തില്‍ തകര്‍ന്നു. അമേരിക്കന്‍ സൈനീക വ്യൂഹം ലക്ഷ്യമാക്കിയാണ് സ്ഫോടനം നടത്തിയതെന്ന് സൈനീക ഉദ്യോഗസ്ഥന്‍ ഖൈബര്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ പരിക്കേറ്റവരും മരിച്ചവരും സാധാരണക്കാരാണ്.
Rate this article



del.icio.us
Digg