ബംഗ്ലാദേശില്‍ ട്രക്ക് ഇടിച്ച് 11 മരണം
ധാക്ക: ബംഗ്ലാദേശില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചാപെയ്നവാബ്ഗെന്‍ജിലുള്ള ഒരു കടയുടെ മുന്നില്‍ ടി.വി കണ്ടുനിന്നിരുന്ന ആളുകളുടെ ഇടയിലേയ്ക്ക് പഴങ്ങള്‍ കയറ്റി വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന ഉടനെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Rate this article



del.icio.us
Digg