അമേരിക്കയ്ക്കെതിരെ ആക്രമണ പദ്ധതിയുമായി ലാദന്‍ വീണ്ടും
ലണ്ടന്‍: അമേരിക്കയെ വീണ്ടും ആക്രമിയ്ക്കാന്‍ ബിന്‍ ലാദന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും മാറ്റിമറിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിന് മുതിരുന്നതെന്ന് യമനിലെ അല്‍ഖ്വയിദ നേതൃത്വം അറിയിയ്ക്കുന്നു. സെപ്തംബര്‍ 11 അമേരിക്കയെ ഞെട്ടിച്ചതിനേക്കാള്‍ വലിയ വിപത്തിനാണ് ലാദന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടനിലെ അറബ് പത്രമായ അല്‍ ഖ്വാഡ്സ് അല്‍ അറബിയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Rate this article



del.icio.us
Digg