മന്‍മോഹനെ ഒബാമ ഫോണില്‍ വിളിച്ചു
വാഷിംഗ്ടണ്‍: പൊള്ളയായ വിമര്‍ശനത്തിലൂടെ ഉന്നയിക്കപ്പെട്ട അടിസ്ഥാനപരമായ ആരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഔദ്യോഗികമായി ഫോണില്‍ ബന്ധപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക ബന്ധം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഒബാമ പ്രധാനമന്ത്രിയെ അറിയിച്ചു. ആഗോള തലത്തിലുള്ള എല്ലാ പ്രധാന വിഷയങ്ങളിലും ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തന്റെ അഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഒബാമ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മന്‍മോഹന്‍ സിംഗിന് തിരക്ക് മൂലവും സ്ഥലത്തില്ലാതിരുന്നതിനാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഇതേ തുടര്‍ന്ന് ഇടതുപക്ഷം രാജ്യത്തിനും പ്രധാനമന്ത്രിക്കുമെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
Rate this article



del.icio.us
Digg