Home | അന്താരാഷ്‌ട്രം | പാക്കിസ്ഥാനില്‍ സ്ഫോടനം: രണ്ട്‌ പേര്‍ മരിച്ചു

പാക്കിസ്ഥാനില്‍ സ്ഫോടനം: രണ്ട്‌ പേര്‍ മരിച്ചു

Font size: Decrease font Enlarge font
image

പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ സ്ഫോടനത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. ചാവേര്‍ ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെഷവാറിന്‌ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത്‌ ഖയൂം സ്പോര്‍ട്സ്‌ സ്റ്റേഡിയത്തിന്‌ വെളിയിലാണ്‌ സ്ഫോടനം നടന്നത്‌. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല, എങ്കിലും സ്ഫോടനത്തിനു പിന്നില്‍ അല്‍ ഖായിദ ആണോ എന്ന്‌ സംശയിക്കുന്നുണ്ട്‌. മുതിര്‍ന്ന ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒരു സ്പോര്‍ട്സ്‌ ചടങ്ങിന്റെ സമാപനസമയത്തായിരുന്നു സ്ഫോടനമെന്ന്‌ പോലീസ്‌ മേധാവിയായ നിസാര്‍ ഖാന്‍ പറഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തിയായ വടക്കു പടിഞ്ഞാറന്‍ മേഖലയുടെ തലസ്ഥാനമാണ്‌ പെഷവാര്‍.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0