ഒബാമ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചു
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചു. ഭാര്യ മിഷേലിനോടൊപ്പമാണ് ഒബാമ വൈറ്റ് ഹൗസിലെത്തിയത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി ഒബാമ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒബാമ ബുഷുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇറാഖ് പ്രശ്നവും സാമ്പത്തിക പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒബാമയെ ബുഷ് അഭിനന്ദിച്ചു. മാധ്യമപ്രവര്‍ത്തകരോട് ഒന്നും സംസാരിയ്ക്കാനില്ലെന്ന് പറഞ്ഞ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Rate this article



del.icio.us
Digg